ശാസ്‌ത്രോത്സവ വേദിയിൽ ദുരിതബാധിതർക്കായി കൈകോർത്ത് ഗേൾസ് സ്‌കൂൾ വിദ്യാർത്ഥികൾ

OCTOBER 25, 2024, 8:36 PM

കുന്ദമംഗലം: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിലെ ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള മത്സരങ്ങൾ നടക്കുന്ന മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ദുരിതബാധിതർക്കായി സ്റ്റാളുകൾ ഒരുക്കി വിദ്യാർത്ഥികൾ. വയനാട് മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടലിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോഴിക്കോട് ചേവായൂർ ഗവ. കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികളുടെ ഒരു നേരത്തെ ഭക്ഷണ ചെലവിലേക്കും ഫണ്ട് സ്വരൂപിക്കുന്നതിനായാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.



വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ തയ്യാർ ചെയ്ത വിഭവങ്ങളാണ് റീഫ്രഷ്‌മെന്റ് സ്റ്റാളുകളിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ജില്ലാ ശാസ്ത്രമേളക്ക് എത്തിയ പ്രതിഭകൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുറഞ്ഞ വിലയിൽ ലഘു കടികളും പാനീയങ്ങളും രുചിക്കാനുള്ള അവസരം കൂടിയാണ് വിദ്യാർത്ഥികൾ തയ്യാർ ചെയ്തിരിക്കുന്നത്. എൻ.എസ്.എസ്, സ്‌കൗട്ട്&ഗൈഡ് സമിതികളുടെ മേൽനോട്ടത്തിലാണ് സ്റ്റാളുകളുടെ പ്രവർത്തനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam