ആന്റെണി രാജുവിന് എന്നോട് എന്തിനാണ് വൈരാഗ്യം   ! കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

OCTOBER 25, 2024, 5:57 PM

ആലപ്പുഴ: എൽഡിഎഫ് എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ പ്രതികരണവുമായി എൻസിപി നേതാവ് തോമസ് കെ തോമസ് എംഎൽഎ. 

 തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പിന്നിൽ ആൻറണി രാജുവാണെന്നും  തോമസ് കെ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  തോമസ്‌ മന്ത്രിയാകില്ലെന്നും താനൊരു ടോർപിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആൻറണി രാജുവിൻറെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു.

ആരോപണത്തിനെതിരെ അന്വേഷണം വേണമെന്ന് തോമസ് ആവശ്യപ്പെട്ടു. മന്ത്രിയാകുന്ന അവസ്ഥയിൽ പുറത്തു വന്ന ഗൂഢാലോചനയാണ് അഴിമതി ആരോപണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്നെന്നും അദ്ദേഹം ആരോപിച്ചു. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

നിയമസഭയുടെ ലോബിയിലാണോ ഇത് ചർച്ച ചെയ്യേണ്ടതെന്ന് തോമസ് കെ തോമസ് ചോദിച്ചു. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയർന്നത്. എൻസിപി അജിത്ത് പവാർ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎൽഎമാർക്ക് 100 കോടിയുടെ ഓഫർ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയർന്നത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കും എന്ന് തോന്നുന്നില്ല. പിസി ചാക്കോയോട് ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്.

താൻ ശരത് പവാറിനൊപ്പമാണ് എപ്പോഴും. അജിത് പവാർ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. ആൻറണി രാജുവിന് തന്നോട് എന്താണ് പ്രശ്നം എന്നറിയില്ല. ആൻറണി രാജുവിന് എന്നോട് എന്തിനാണ് വൈരാഗ്യം എന്ന് മനസിലാകുന്നില്ല. തോമസ് ചാണ്ടിയെ ആന്റണി രാജു ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ കുട്ടനാട് സീറ്റ് ലക്ഷ്യം വച്ചുള്ള ആൻറണി രാജുവിൻറെ നീക്കമാണ്. ആന്റണി രാജുവിൻറെ  ടോർപിഡോ ആണിത്. ആരോപണത്തിൽ അന്വേഷണം വേണം. രണ്ട് എംഎൽഎമാരെ വില കൊടുത്ത് വാങ്ങിച്ചിട്ട് തനിക്ക് എന്താണ് പ്രയോജനം. ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ തനിക്ക് തിരികെ മറുപടി കിട്ടിയിട്ടില്ല.

മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണ്. ഉപതെരെഞ്ഞെടുപ്പിന് ശേഷം താൻ മന്ത്രി ആകുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. മാനസികമായി തനിക്ക് അടുപ്പം ഉള്ള ആളല്ല ആൻറണി രാജു. തന്നെ ദ്രോഹിച്ചിട്ടുള്ളയാളാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഗൂഢാലോചന പരിശോധിക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. എൻസിപിയിലെ എതിർ ചേരിയുടെ ഇടപെടൽ താൻ തള്ളിക്കളയുന്നില്ല. പാർട്ടിയുമായി ബന്ധമുള്ള പാർട്ടിക്ക് വെളിയിലുള്ളവരുടെ പങ്ക് താൻ തള്ളിക്കളയുന്നില്ല. എകെ ശശീന്ദ്രൻ നല്ല മന്ത്രി ആണ്. മന്ത്രി മാറ്റം പാർട്ടി തീരുമാനം ആണെന്നും തോമസ് കെ തോമസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam