ബൊലോഗ്നയെ തോൽപ്പിച്ച് ആസ്റ്റൺ വില്ല

OCTOBER 25, 2024, 7:49 PM

യുഫേഫ ചാമ്പ്യൻസ് ലീഗ് മൂന്നാം ഗ്രൂപ്പ് ഘട്ട മത്സരത്തിലും ജയം കുറിച്ച് ഉനയ് എമറെയുടെ ആസ്റ്റൺ വില്ല. ഇറ്റാലിയൻ ക്ലബ് ബൊലോഗ്നയെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളിനാണ് വില്ല തോൽപ്പിച്ചത്. ഇതോടെ ഗ്രൂപ്പ് പട്ടികയിൽ വില്ല 9 പോയിന്റുകളുമായി തലപ്പത്ത് എത്തി. ഇതുവരെയുള്ള ചാമ്പ്യൻസ് ലീഗിലെ എല്ലാ കളികളും ജയിച്ച ഏക ടീമാണ്. കുറേ അവസരങ്ങൾ വില്ലയ്ക്ക് ലഭിച്ചെങ്കിലും കൂടുതൽ ഗോളുകൾ നേടാനായില്ല.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് വില്ലയുടെ രണ്ടു ഗോളുകളും പിറന്നത്. 55-ാമത്തെ മിനിറ്റിൽ ക്യാപ്ടൻ ജോൺ മക്വിന്റെ അതിമനോഹരമായ ഫ്രീകിക്ക് ഗോളിക്ക് ഒരു അവസരവും നൽകാതെ അത് ഗോളായി മാറി. 9 മിനിറ്റിനുള്ളിൽ തന്നെ ജോൺ ഡുറാൻ മോർഗൻ റോജേഴ്‌സിന്റെ പാസിൽ നിന്ന് ഗോൾ നേടി വില്ല ജയം ഉറപ്പിക്കുകയായിരുന്നു.

അതേസമയം മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് ജിറോണ സ്ലോവൻ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam