ഒ.വി. മസൽ മൊയ്ദു ഇന്ത്യൻ എ ടീം ഫീൽഡിംഗ് കോച്ച്

OCTOBER 25, 2024, 10:00 AM

കേരള ക്രിക്കറ്റ് ടീം പരിശീലകൻ ഒ.വി മസർ മൊയ്ദുവിന് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീൽഡിങ് കോച്ചായി നിയമനം. കണ്ണൂർ തലശേരി സ്വദേശിയായ മസർ മൊയ്ദു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്ന കേരളത്തിൽ നിന്നുള്ള രണ്ടാമത്തെയും കണ്ണൂരിൽ നിന്നുള്ള ആദ്യ കോച്ചുമാണ്.

ബിജു ജോർജ്ജാണ് നേരത്തെ ദേശിയ ടീമിന്റെ ഭാഗമായ മലയാളി പരിശീലകൻ. 2012 മുതൽ കെസിഎയുടെ കീഴിൽ സേവനം ആരംഭിച്ച അദ്ദേഹം കേരള അണ്ടർ16, അണ്ടർ19, അണ്ടർ25, വുമൻസ് സീനിയർ ടീമകളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ, കേരള രഞ്ജി ട്രോഫി ടീം, എൻസിഎ അണ്ടർ19 ബോയിസ്, ദുലീപ് ട്രോഫി ടീമുകളുടെ ഫീൽഡിങ് കോച്ചുമായിരുന്നു. 2007 ൽ ബി.സി.സിഐയുടെ ലെവൽ എ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയതോടെയാണ് മൊയ്ദു പരിശീലകനായി പ്രവർത്തനം തുടങ്ങിയത്.

vachakam
vachakam
vachakam

പിന്നീട് ബിസിസിഐ ലെവൽ ബി സർട്ടിഫിക്കേഷനും നേടിയ അദ്ദേഹം 2014 ൽ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഫീൽഡിങ് കോച്ച് പരിശീലനവും പൂർത്തിയാക്കി. നിയമനം ലഭിച്ച അദ്ദേഹം ഉടൻ തന്നെ സ്‌ക്വാഡിനൊപ്പം ജോയിൻ ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam