ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

OCTOBER 24, 2024, 8:52 PM

ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാല്‍ പ്രൊഫഷണല്‍ ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന റാണിയുടെ പ്രഖ്യാപനം 29-ാം വയസിലാണ്.

ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് തിരശീല വീഴുന്നത്. ഹരിയാനയിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച റാണി പട്ടിണിയോടും സാമ്ബത്തിക പരാധീനതകളോടും പടവെട്ടിയാണ് ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ താരമായത്.

"അതൊരു മികച്ച യാത്രയായിരുന്നു, ഇന്ത്യക്കായി ഇത്രയും നാള്‍ കളിക്കാനാകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. കുട്ടിക്കാലം മുതല്‍ ഒരുപാട് ദാരിദ്രമാണ് കണ്ടത്. എങ്കിലും എന്തെങ്കിലും ചെയ്യണമെന്നും രാജ്യത്തെ പ്രതിനിധീകരിക്കണമെന്നുമായിരുന്നു എന്റെ ചിന്തകള്‍". --അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

vachakam
vachakam
vachakam

2008-ല്‍ 14-ാം വയസിലാണ് റാണി എന്ന മുന്നേറ്റ താരം ഇന്ത്യൻ കുപ്പായം അണിയുന്നത്. ഒളിമ്ബിക്സ് യോഗ്യത മത്സരത്തിലായിരുന്നു അരങ്ങേറ്റം. 254 മത്സരങ്ങളില്‍ 205 തവണയാണ് അവർ എതിർവല തുളച്ചത്.

2020ല്‍ മേജർ ധ്യാൻ ചന്ദ് ഖേല്‍ രത്ന പുരസ്കാരം നല്‍കി രാജ്യം അവരെ ആദരിച്ചിരുന്നു. ഇതേവർഷം തന്നെ രാജ്യത്തെ നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീയും നല്‍കി. നിലവില്‍ ദേശീയ വനിത സബ് ജൂനിയർ ടീമിന്റെ പരിശീകയാണ് താരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam