കാലിഫോര്‍ണിയയില്‍ പക്ഷിപ്പനി പരിശോധനയ്ക്ക് തയാറാകാതെ ഫാം തൊഴിലാളികള്‍

OCTOBER 25, 2024, 1:31 AM

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പക്ഷിപ്പനി പകര്‍ന്ന ആളുകളുടെ എണ്ണം കണ്ടൈത്തിയതിലും ഏറെയായിരിക്കാമെന്ന് റിപ്പോര്‍ട്ട്. ഫാം മേഖലയിലെ തൊഴിലാളി സംഘടനയായ ഫാം വര്‍ക്കേഴ്‌സ് ലേബര്‍ യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ് എലിസബത്ത് സ്ട്രാറ്ററാണ് ഇത് സൂചിപ്പിച്ചത്.   സാമ്പത്തിക ആശങ്കകള്‍ കാരണം ഫാം തൊഴിലാളികള്‍ പരിശോധന ഒഴിവാക്കുകയാണെന്ന് സ്ട്രാറ്റര് പറഞ്ഞു.

ഒക്ടോബര്‍ ആദ്യം മുതല്‍, കാലിഫോര്‍ണിയയിലെ 15 ഡയറി ഫാം തൊഴിലാളികളെയാണ് പക്ഷിപ്പനി ബാധിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഓഗസ്റ്റ് മുതല്‍ 130-ലധികം ചിക്കന്‍ ഫാമുകളിലേക്ക് വൈറസ് അതിവേഗം പടര്‍ന്നിട്ടുണ്ട്. കൂടുതല്‍ തൊഴിലാളികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിരിക്കാമെന്ന ആശങ്കയെ ശരിവെക്കുന്ന സാഹചര്യമാണിത്.

പക്ഷിപ്പനി രോഗലക്ഷണങ്ങളുള്ള കാലിഫോര്‍ണിയയിലെ ഫാം തൊഴിലാളികള്‍ ശമ്പളമില്ലാതെ വീട്ടില്‍ ചെയ്യപ്പെടുമെന്ന് ഭയക്കുന്നതിനാല്‍ പരിശോധന ഒഴിവാക്കിയെന്ന് എലിസബത്ത് സ്ട്രാറ്റര്‍ പറഞ്ഞു.

vachakam
vachakam
vachakam

''തൊഴിലാളികള്‍ പരിശോധനയ്ക്ക് തയ്യാറാകാത്തതിനാല്‍ ആരാണ് രോഗികളാണെന്ന് നിരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ല,'' സ്ട്രാറ്റര്‍ പറഞ്ഞു.

കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, പക്ഷിപ്പനി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന ആളുകള്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത് വരെ ഐസൊലേഷനില്‍ കഴിയണം.

ജോലിക്കിടെ പക്ഷിപ്പനി പിടിപെടുന്ന ഫാം തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സിന്റെ വക്താവ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam