'ട്രംപ് ജയിച്ചാൽ യുഎസിന്റെ സ്ഥിതി എന്താകുമെന്ന് ആഗോള നേതാക്കൾക്ക് ഭയമുണ്ട്'; ബൈഡൻ

OCTOBER 24, 2024, 8:02 AM

കോൺകോർഡ്; യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപ് ജയിച്ചാൽ രാജ്യത്തിൻറെ സ്ഥിതി എന്താകുമെന്നതിൽ ആഗോള നേതാക്കൾക്ക് ഭയമുണ്ടെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ.

ഞാൻ പങ്കെടുക്കുന്ന എല്ലാ അന്താരാഷ്ട്ര മീറ്റിംഗുകളിലും ഈ ആശങ്ക നേതാക്കൾ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ജർമ്മനിയിലേക്കുള്ള തൻ്റെ യാത്രയെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു, 

ട്രംപിനും അദ്ദേഹത്തിൻ്റെ "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" എന്ന പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവർക്കും ഭരണഘടനയുടെ പ്രവർത്തനരീതിയോട് ജനാധിപത്യ വിരുദ്ധ മനോഭാവമുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഡൊണാൾഡ് ട്രംപ് ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എന്ത് സംഭവിക്കുമെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും ബൈഡൻ പറഞ്ഞു.

vachakam
vachakam
vachakam

ന്യൂ ഹാംഷെയറിൽ ആരോഗ്യ പരിപാലനത്തെക്കുറിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ബൈഡന്റെ പ്രതികരണം.  പരിപാടിക്ക് ശേഷം ന്യൂ ഹാംഷെയർ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി ബൈഡൻ പ്രചാരണ ഓഫീസിലേക്ക് പോയി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam