യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ചൈന ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ്

OCTOBER 24, 2024, 8:48 AM

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ചൈന ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ്.  ചൈനീസ് നിയന്ത്രിത സോഷ്യൽ മീഡിയ ബോട്ടുകൾ സ്ഥാനാർത്ഥികളെ  അപകീർത്തിപ്പെടുത്തിക്കൊണ്ട് അലബാമ, ടെക്‌സസ്, ടെന്നസി എന്നിവിടങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  പറയുന്നു.

വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച്  അലബാമയിലെ ജനപ്രതിനിധി ബാരി മൂർ, ടെക്സസിലെ പ്രതിനിധി മൈക്കൽ മക്കോൾ, ടെന്നസിയിലെ സെനറ്റർ മാർഷ ബ്ലാക്ക്ബേൺ, റൂബിയോ എന്നിവരെ അപകീർത്തിപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മൈക്രോസോഫ്റ്റ് പറഞ്ഞു.

ചൈനീസ് നിയന്ത്രിത അക്കൗണ്ടുകൾ  ഇസ്രായേലിനുള്ള മൂറിൻ്റെ പിന്തുണയെ വിമർശിക്കുകയും യഹൂദവിരുദ്ധ ഭാഷ ഉപയോഗിക്കുകയും ചെയ്തു. അതേസമയം റൂബിയോ ഒരു സാമ്പത്തിക അഴിമതി പദ്ധതിയുടെ ഭാഗമാണെന്നും  അക്കൗണ്ടുകൾ അവകാശപ്പെടുന്നു. മൂർ, മക്കോൾ, ബ്ലാക്ക്ബേൺ എന്നിവരെല്ലാം അടുത്ത മാസം നടക്കാനിരിക്കുന്ന  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

vachakam
vachakam
vachakam

അതേസമയം ഈ അക്കൗണ്ടുകളുടെ  സ്വാധീനശ്രമം വലിയ അളവിൽ വിജയിച്ചിട്ടില്ലെന്ന്  മൈക്രോസോഫ്റ്റ് ഗവേഷകർ കണ്ടെത്തി.  സോഷ്യൽ മീഡിയ പോസ്റ്റുകൾ എത്ര അമേരിക്കക്കാർ കണ്ടു എന്നതിൻ്റെ കണക്കുകൾ ഒന്നും റിപ്പോർട്ട് നൽകിയിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam