'നിങ്ങൾക്ക് മക്ഡൊണാൾഡിലേക്ക് വരാം, സുരക്ഷ ഞങ്ങൾ ഉറപ്പ് തരുന്നു';  പ്രസിഡൻ്റ് ജോ എർലിംഗർ  

OCTOBER 24, 2024, 7:36 AM

വാഷിംഗ്‌ടൺ: പ്രമുഖ ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ് ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഒരാള്‍ മരിച്ചതിന് പിന്നാലെ പ്രതികരണവുമായി മക്ഡൊണാൾഡ് യുഎസ്എ പ്രസിഡൻ്റ്. 

“നിങ്ങൾക്ക് മക്‌ഡൊണാൾഡിൽ പോയി ഞങ്ങളുടെ ക്ലാസിക്കുകൾ ആസ്വദിക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ മെനുവിൽ നിന്ന് ക്വാർട്ടർ പൗണ്ടർ നീക്കം ചെയ്യാൻ വേഗത്തിലുള്ള നടപടി സ്വീകരിച്ചു. ഇത് ഞങ്ങളുടെ വേഗമേറിയതും നിർണായകവുമായ നടപടിയായിരുന്നു,”- മക്‌ഡൊണാൾഡ് യുഎസ്എയുടെ പ്രസിഡൻ്റ് ജോ എർലിംഗർ എൻബിസിയുടെ  ടുഡേ ഷോയിൽ പറഞ്ഞു. 

കമ്പനി സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിൽ ഞങ്ങൾക്ക് ലഭിച്ച വാർത്തകൾ  ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഒരു  ഉപഭോക്താവ് മക്ഡൊണാൾഡിലേക്ക് വരാൻ ഭയപ്പെടേണ്ടതില്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം ബര്‍ഗറിലെ ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൊളറാഡോ, അയോവ, കന്‍സാസ്, മിസോറി, മൊണ്ടാന, നെബ്രാസ്‌ക, ഒറിഗോണ്‍, യൂട്ടാ, വിസ്‌കോണ്‍സിന്‍, വ്യോമിങ് എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ 27 നും ഒക്ടോബര്‍ 11 നും ഇടയില്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

കൊളറാഡോയില്‍ പ്രായമായ ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കുട്ടിയെ വൃക്ക സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) റിപ്പോര്‍ട്ട് ചെയ്തു.

ഭക്ഷ്യവിഷബാധ ഏറ്റ എല്ലാവരും മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് ഭക്ഷണം കഴിച്ചതായും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറുകള്‍ കഴിച്ചതായാണ് കൂടുതല്‍ പേരും പ്രതികരിച്ചിരിക്കുന്നതെന്നും സിഡിസി പറഞ്ഞു. വിഷയത്തില്‍ യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam