കാലിഫോര്‍ണിയയില്‍ 4.1 തീവ്രതയുള്ള ഭൂചലനം

OCTOBER 25, 2024, 3:28 AM

കാലിഫോര്‍ണിയ: യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് വ്യാഴാഴ്ച (ഒക്ടോബര്‍ 24) കാലിഫോര്‍ണിയയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 9.3 കിലോമീറ്റര്‍ ആഴത്തില്‍ പെട്രോളിയയിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച (ഒക്ടോബര്‍ 21) കാലിഫോര്‍ണിയയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് പെട്രോളിയയില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. സാന്‍ ക്ലെമെന്റെ ദ്വീപിന്റെ തെക്കുകിഴക്കന്‍ അറ്റത്ത് 0.2 കിലോമീറ്റര്‍ ആഴത്തിലാണ് തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായത്.

കഴിഞ്ഞ ബുധനാഴ്ച (ഒക്ടോബര്‍ 16) തുര്‍ക്കിയില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കാലിഫോര്‍ണിയ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. 

vachakam
vachakam
vachakam

ഒക്ടോബര്‍ 13 ന് സൗത്ത് കരോലിനയില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam