ഉക്രെയ്‌നിന് 50 ബില്യൺ ഡോളർ വായ്പാ പാക്കേജുമായി യുഎസും പാശ്ചാത്യ സഖ്യകക്ഷികളും

OCTOBER 24, 2024, 7:15 AM

വാഷിങ്ടൺ: ഉക്രെയ്‌നിന് 50 ബില്യൺ ഡോളറിൻ്റെ വായ്പാ പാക്കേജുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് യുഎസും പാശ്ചാത്യ സഖ്യകക്ഷികളും. മരവിപ്പിച്ച റഷ്യൻ ആസ്തികളുടെ ലാഭത്തിൻ്റെ പിന്തുണയോട് കൂടെയായിരിക്കുമിത്. അതിൽ യുഎസ് സംഭാവന 20 ബില്യൺ ഡോളർ ഉൾപ്പെടുമെന്ന്  വൈറ്റ് ഹൗസ്  പ്രഖ്യാപിച്ചു.

ജി 7 പാക്കേജിൻ്റെ ഭാഗമായി, ഉക്രെയ്‌നിന് ഞങ്ങൾ 20 ബില്യൺ ഡോളർ വായ്പ നൽകും. അത് കണ്ടുകെട്ടിയ റഷ്യൻ പരമാധികാര ആസ്തികളിൽ നിന്നുമുള്ള  പലിശയും ചേർത്താണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നികുതിദായകർക്ക് ഭാരം ചുമത്താതെ ഉക്രെയ്‌നിന് ഇപ്പോൾ ആവശ്യമായ സഹായം ലഭിക്കുമെന്നും  യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രസ്താവനയിൽ പറഞ്ഞു. 

ഈ ഡിസംബറോടെ അമേരിക്കയുടെ 20 ബില്യൺ ഡോളർ വായ്പയുടെ പകുതിയെങ്കിലും വിതരണം ചെയ്യാനാകും. വായ്പയുടെ പകുതി സാമ്പത്തിക സഹായത്തിനും രണ്ടാം പകുതി കീവിനുള്ള അധിക സൈനിക സഹായത്തിനും ഉപയോഗിക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്.

vachakam
vachakam
vachakam

'ഞങ്ങൾ ഒന്നുകിൽ 20 ബില്യൺ ഡോളർ നൽകാൻ പോകുന്നു. എന്നാൽ വിദേശ സൈനിക ധനസഹായം, ലോൺ ഗ്യാരണ്ടി അതോറിറ്റികൾ എന്നിവയിലൂടെ ഞങ്ങളുടെ സഹായത്തിൻ്റെ പകുതി സൈനിക പിന്തുണയിലൂടെ നൽകാൻ മതിയായ അധികാരം ലഭിക്കുമോ എന്ന് വിലയിരുത്താൻ കോൺഗ്രസുമായി ആലോചിക്കേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് പറഞ്ഞു. 

മറ്റ് 30 ബില്യൺ ഡോളർ സഹായം യൂറോപ്യൻ യൂണിയനിൽ നിന്നും യു.കെ , കാനഡ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള ജി 7  പങ്കാളികളിൽ നിന്നുമാണ് ലഭിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam