കമല ഹാരിസിന്റെ പ്രചാരണത്തിന് ബിയോണ്‍സ് എത്തുന്നു

OCTOBER 25, 2024, 1:51 AM

ഹൂസ്റ്റണ്‍: വെള്ളിയാഴ്ച ഹൂസ്റ്റണില്‍ നടക്കുന്ന പ്രചാരണ റാലിയില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനൊപ്പം ഗായിക ബിയോണ്‍സ് പങ്കെടുക്കും. കണ്‍ട്രി മ്യൂസിക് ഇതിഹാസം വില്ലി നെല്‍സണക്കം താരങ്ങള്‍ റാലിയില്‍ പങ്കെടുത്ത് കമലയെ പിന്തുണയ്ക്കും. 

തിരഞ്ഞെടുപ്പ് ദിനത്തിന് മുന്നോടിയായുള്ള ഹാരിസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പ്രധാന സമാപന പരിപാടിയായാണ് റാലി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശ്വപ്രസിദ്ധമായ 'ഫ്രീഡം' ഗാനത്തിന്റെ പസ്ചാത്തലത്തിലായിരിക്കും ബിയോണ്‍സും കമല ഹാരിസും ആദ്യമായി ഒരുമിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുക. 

മാസങ്ങള്‍ക്ക് മുമ്പ്, കമല ഹാരിസിന്റെ പ്രചാരണത്തിന് 'ഫ്രീഡം' ഔദ്യോഗിക ഗാനമായി ഉപയോഗിക്കാന്‍ ബിയോണ്‍സ് അനുമതി നല്‍കിയിരുന്നു. തന്റെ സംഗീതത്തിന്റെ ഉപയോഗത്തെക്കുറിച്ച് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ബിയോണ്‍സ് അതിവേഗമാണ് ഈ അനുമതി നല്‍കിയതെന്നത് ശ്രദ്ധേയമാണ്. ഈ ഗാനം ഹാരിസിന്റെ പരസ്യങ്ങളില്‍ ഉപയോഗിക്കുകയും പ്രധാന പ്രചാരണ പരിപാടികളില്‍ പ്ലേ ചെയ്യുകയും ചെയ്തു.

vachakam
vachakam
vachakam

2020 ലെ തിരഞ്ഞെടുപ്പില്‍, ബിയോണ്‍സ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ബൈഡന്‍-ഹാരിസ് കൂട്ടുകെട്ടിന് പിന്തുണ തേടിയിരുന്നു. മുന്‍പ് ബരാക് ഒബാമയെയും ഹിലാരി ക്ലിന്റണേയും പരസ്യമായി പിന്തുണച്ച ബിയോണ്‍സ് ഡെമാക്രാറ്റ് പാര്‍ട്ടിയുടെ കടുത്ത ആരാധിക കൂടിയാണ്. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രാജ്യത്തുടനീളം പ്രചാരണം നടത്തി വരികയാണ്. ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍, കണ്‍ട്രി മ്യൂസിക് താരങ്ങളായ ജേസണ്‍ ആല്‍ഡീന്‍, കിഡ് റോക്ക് എന്നിവരില്‍ നിന്നുള്ള പിന്തുണ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളുടെ പിന്തുണ അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam