ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1,000 കോടിയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്; ബഹിരാകാശ, റെയില്‍ മേഖലകളെ ശക്തിപ്പെടുത്താന്‍ കേന്ദ്രം

OCTOBER 25, 2024, 6:49 AM

ന്യൂഡല്‍ഹി: ബഹിരാകാശ, റെയില്‍ മേഖലകളെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. റെയില്‍വേയ്ക്ക് 6,798 കോടി രൂപയും ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ ഭാ?ഗമായാകും പദ്ധതി നടപ്പിലാക്കുക.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) 6,798 കോടി രൂപയുടെ രണ്ട് റെയില്‍വേ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളിലാകും പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുക. ഇവ റെയില്‍വേ ശൃംഖലയെ ഏകദേശം 313 കിലോമീറ്റര്‍ വികസിപ്പിക്കും.

നേപ്പാളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള കണക്ടിറ്റിവിറ്റി മെച്ചപ്പെടുത്താന്‍ പുതിയ റെയില്‍ പദ്ധതി സഹായകമാകും.  168 ഗ്രാമങ്ങളെയാകും ഇത് ബന്ധിപ്പിക്കുക. ഏകദേശം 12 ലക്ഷത്തോളം പേര്‍ക്ക് പ്രയോദനം ലഭിക്കും. യാത്രക്കാര്‍ക്ക് ഗുണമേകുന്നതിന് പുറമേ ചരക്ക് നീക്കവും ഇത് സുഗമമാക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൈത്താങ്ങാകാനാണ് 1,000 കോടി രൂപയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിക്ഷേപ അവസരങ്ങളും ഫണ്ടിന്റെ ആവശ്യതകളും പരിഗണിച്ച് പ്രതിവര്‍ഷം ശരാശരി 150 മുതല്‍ 250 കോടി രൂപ വരെ വിനിയോഗിക്കും. ഏകദേശം 40 സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബഹിരാകാശ സമ്പദ് വ്യവസ്ഥയെ അഞ്ച് മടങ്ങ് വികസിപ്പിക്കുകയാണ് ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam