വിമാന സർവിസുകള്‍ക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി; എക്സിന് മുന്നറിയിപ്പുമായി സർക്കാർ

OCTOBER 23, 2024, 11:16 PM

ഡല്‍ഹി: വിമാന സർവിസുകള്‍ക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നതിനിടെ സമൂഹമാധ്യമമായ എക്സിന് മുന്നറിയിപ്പുമായി സർക്കാർ രംഗത്ത്.

വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും ആണ് കേന്ദ്ര ഐ.ടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. 

വിമാനങ്ങള്‍ക്കെതിരെ ഭീഷണിയുയർത്തിയ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ക്കായി പൊലീസ് ബുദ്ധിമുട്ടുന്നതിനിടെ ആണ് മുന്നറിയിപ്പ്.

vachakam
vachakam
vachakam

വിഷയം ചർച്ചചെയ്യാൻ ചൊവ്വാഴ്ച വൈകീട്ട് ഓണ്‍ലൈൻ യോഗം ചേർന്നിരുന്നു. സമൂഹ മാധ്യമങ്ങളായ എക്സ്, മെറ്റ എന്നിവയുടെ പ്രതിനിധികള്‍ക്കൊപ്പം എയർ ഇന്ത്യയുടെയും വിസ്താരയുടെയും ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഐ.ടി മന്ത്രാലയം എക്സിനെ രൂക്ഷമായി വിമർശിച്ച്‌ രംഗത്തെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam