വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു 

OCTOBER 23, 2024, 10:51 PM

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. 

ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് സ്കൂളിൽ വച്ച് കുഴഞ്ഞുവീണ കുട്ടിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam