പി.വി അൻവറിനെ മുസ്‌ലിം ലീഗ് ഓഫിസിൽ സ്വീകരിച്ച സംഭവത്തിൽ വിശദീകരണം തേടി നേതൃത്വം

OCTOBER 23, 2024, 2:33 PM

തൃശൂർ: പി.വി അൻവർ എംഎൽഎയെയും സ്ഥാനാർഥിയെയും ദേശമംഗലത്തെ പള്ളം മുസ്‍ലിം ലീഗ് ഓഫിസിൽ സ്വീകരിച്ചതിനെച്ചൊല്ലി വിവാദം. 

അൻവറിനെയും സ്ഥാനാർഥിയെയും സ്വീകരിച്ചിരുത്തിയ ലീഗ് ഭാരവാഹികൾ മണ്ഡലത്തിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. 

സംഭവത്തിൽ ദേശമംഗലം പഞ്ചായത്ത് കമ്മിറ്റിയോട് മുസ്‍ലിം ലീഗ് തൃശൂർ ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ചേലക്കരയിൽ ഡിഎംകെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എൻ.കെ സുധീറിനൊപ്പമാണ് അൻവർ എത്തിയത്.   

അതേസമയം, കാണിച്ചത് ആതിഥേയ മര്യാദ മാത്രമെന്ന് മുസ്‍ലിം ലീഗ് നേതാവ് സലിം കോയ പറഞ്ഞു. മുസ്ലിം ലീഗിലും യുഡിഎഫിലും ഉറച്ചുനിൽക്കും. പാർട്ടിയുമായി ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam