തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഗൗരി ലക്ഷ്മി ഭായി രംഗത്ത്. തിരുവിതാംകൂർ എന്ന പേര് എന്ന നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്നും പല സ്ഥാപനങ്ങളുടെയും പേരിൽ നിന്ന് തിരുവിതാംകൂർ മായുന്നുവെന്നും ആയിരുന്നു ഇവരുടെ വിമർശനം.
തിരുവനന്തപുരത്ത് എൻ.വി സാഹിത്യ വേദി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്മി ഭായി.
1937 ൽ ചിത്തിരു തിരുനാൾ മാഹാരാജാവ് ഉണ്ടാക്കിയതാണ് ട്രാവൻകൂർ യൂണിവേഴ്സിറ്റി. കേരള യൂണിവേഴ്സിറ്റിയെന്ന പേര് ശരിയാണോ? കേരള യൂണിവേഴ്സിറ്റിയുടെ പേര് ട്രാവൻകൂർ യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണം. നമ്മുടെ ഭൂമിക്ക് പേരില്ല, നമ്മുടെ ഭൂമിക്ക് ഓർമ്മ പോലും ഇല്ലാതായി എന്നും ഗൗരി ലക്ഷ്മി ഭായി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്