മൂന്നുവർഷത്തിനിടെ  മുൻഗണനാ റേഷൻ കാർഡ് നഷ്ടമായത് 2,57,222 കുടുംബങ്ങള്‍ക്ക്

OCTOBER 23, 2024, 10:57 AM

മലപ്പുറം: സംസ്ഥാനത്ത് മൂന്നുവർഷത്തിനിടെ  മുൻഗണനാ റേഷൻ കാർഡ് നഷ്ടമായത് 2,57,222 കുടുംബങ്ങള്‍ക്ക്. മുൻഗണനാ കാർഡിന് അർഹരല്ലാത്തതിനാല്‍ 66 ശതമാനം പേരും സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറി.

1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25,000 രൂപയിലധികം മാസ വരുമാനം, ടാക്സി ഒഴികെയുള്ള നാലുചക്രവാഹനം എന്നിവയുള്ളവരാണ് മുൻഗണന റേഷൻ കാർഡിന് അർഹരല്ലാത്തത്.

ഈ സർക്കാർ അധികാരമേറ്റശേഷം ഇപ്രകാരം 1,70,576 കുടുംബങ്ങളാണ് സ്വമേധയാ മുൻഗണനാ കാർഡുകള്‍ സറണ്ടർ ചെയ്തത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ അനർഹരെന്ന് കണ്ടെത്തി 76,179 കാർഡുകളും ഒഴിവാക്കി. 10,467 കാർഡുകള്‍ പരാതിയുടെ അടിസ്ഥാനത്തിലും പൊതുവിഭാഗത്തിലേക്ക് മാറ്റി.

vachakam
vachakam
vachakam

കാസർകോട് ജില്ലയിലാണ് കൂടുതല്‍ കുടുംബങ്ങള്‍ക്ക് മുൻഗണനാ കാർഡ് നഷ്ടമായത്. അവിടെ 77,807 കാർഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി.

ഇതില്‍ 60,572 കാർഡുടമകളും സ്വയംമാറുകയായിരുന്നു. 14,150 കാർഡുകള്‍ പരിശേധനയിലും കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ 3,085 കാർഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റി.മലപ്പുറം (31,978), പാലക്കാട് (18,367) ജില്ലകളാണ് തൊട്ടുപിന്നില്‍. മലപ്പുറത്ത് 23,841 കാർഡുകളും പാലക്കാട് 11,820 കാർഡുകളും സ്വമേധയാ സറണ്ടർ ചെയ്തു. പത്തനംതിട്ടയില്‍ 6,347 കുടുംബങ്ങള്‍ക്ക് മാത്രമാണ് മുൻഗണനാ കാർഡ് നഷ്ടമായത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam