ഇടുക്കിയിലും കൊല്ലത്തും ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്, മലവെള്ളപ്പാച്ചിലിൽ ഒരു മരണം

OCTOBER 23, 2024, 10:13 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ തൊഴിലുറപ്പ് തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ചു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്തി. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിൽ അകപ്പെട്ടത്. ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഭാര്യ ഓമനയുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ പെട്ട രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. 

അതേസമയം കൊല്ലത്തിൻ്റെ കിഴക്കൻ മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്തത്. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി.  ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam