കൂറുമാറാന്‍ 100 കോടി കോഴ; തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

OCTOBER 25, 2024, 8:25 AM

തിരുവനന്തപുരം:  തിരുവനന്തപുരം: തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്.

അജിത് പവാർ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാരെ എത്തിക്കാൻ 50 കോടി രൂപ വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും  മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.

vachakam
vachakam
vachakam

എംഎല്‍എമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനുമാണ് തോമസ് കെ. തോമസ് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്കു കൈമാറി. സംഭവം ആന്‍റണി രാജു സ്ഥിരീകരിച്ചതായാണ് വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam