'ഗുഹയിലൊന്നും പോയി ഒളിച്ചിട്ടില്ല, പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്'; കെ.സുധാകരൻ

OCTOBER 24, 2024, 7:11 PM

കല്‍പ്പറ്റ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.

ദിവ്യയ്ക്ക് പോലീസ് സംരക്ഷണം നല്‍കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരിക്കും. അതല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.പി.ശശിയായിരിക്കും.

ഇവരുടെ ആരുടെയെങ്കിലും നിർദേശം ഇല്ലെങ്കില്‍ കണ്ണൂരിലെ പോലീസ് അവർക്ക് പരിരക്ഷ നല്‍കില്ല. പിടിക്കണമെന്ന് വിചാരിച്ചാല്‍ പോലീസിന് പിടിക്കാൻ സാധിക്കും. അവർ നാടൊന്നും വിട്ടുപോയിട്ടില്ല.

vachakam
vachakam
vachakam

ഗുഹയിലൊന്നും പോയി ഒളിച്ചിട്ടുമില്ല. ഈ നാട്ടില്‍ തന്നെ ദിവ്യയുണ്ട്. പോലീസാണ് അവർക്ക് സംരക്ഷണമൊരുക്കുന്നത്. നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam