തിരഞ്ഞെടുപ്പ് ഫലം പിണറായിയുടെയും സതീശൻ്റെയും വാട്ടർ ലൂ ആയിരിക്കും; കെ.സുരേന്ദ്രൻ

OCTOBER 24, 2024, 3:13 PM

തിരുവനന്തപുരം: ഈ ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി വിജയൻ്റെയും വി.ഡി.സതീശൻ്റെയും വാട്ടർ ലൂ ആയിരിക്കുമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടു. എൽഡിഎഫും യുഡിഎഫും ഒറ്റ മുന്നണിയായി. 

പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്. 

vachakam
vachakam
vachakam

കോൺഗ്രസിൻ്റെ കുടുംബാധിപത്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇനി ഗാന്ധി പരിവാറിലെ പിൻഗാമികൾ തിരഞ്ഞെടുക്കുന്ന മണ്ഡലം ലക്ഷദ്വീപായിരിക്കും. 

വഖഫ് ബോർഡിൻ്റെ അധിനിവേശത്തിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസാക്കിയവരാണ് എൽഡിഎഫും യുഡിഎഫും. ഇതിനെതിരെ ശബ്ദിക്കാൻ നിയമസഭയിൽ എൻഡിഎ പ്രതിനിധികൾ എത്തേണ്ടത് ആവശ്യമാണ്.

കരുണാകരനെയും കുടുംബത്തെയും അപമാനിച്ചവരെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam