കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 29 ന്

OCTOBER 24, 2024, 3:56 PM

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നൽകിയ മുൻ‌കൂർ ജാമ്യഹർജിയിൽ വാദം കേൾക്കൽ പൂർത്തിയായി.

പി പി ദിവ്യയുടെ ഹർജിയിൽ 29 ന് കോടതി വിധി പറയും. സംഭവത്തിൽ വിശദമായ വാദമാണ് കോടതിയിൽ നടന്നത്. 29 ന് രാവിലെ പതിനൊന്ന് മണിക്കാണ് കോടതി വിധി പറയുക.

മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ത്തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നെന്ന് ദിവ്യക്കു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന വ്യക്തിയാണ് താനെന്നും എഡിഎഎമ്മിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചിരുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു.

vachakam
vachakam
vachakam

സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചു. പി പി ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam