ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ 

OCTOBER 24, 2024, 5:56 PM

കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.  ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പരാതിക്കാരി. 

ഫിസിയോ തെറാപ്പിസ്റ്റ് ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്.

vachakam
vachakam
vachakam

ഇവർ തിരക്കിലായതിനാൽ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നൽകാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.  

 പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പെൺകുട്ടി തുറന്നു പറഞ്ഞിരുന്നു. തുടർന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്.  ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam