ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് പെട്രോൾ പമ്പ് തുടങ്ങുന്ന കാര്യത്തിൽ ഇടപെടാൻ അധികാരമില്ല; അഡ്വ ജോൺ എസ് റാൽഫ്

OCTOBER 24, 2024, 4:31 PM

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് പെട്രോൾ പമ്പ് തുടങ്ങുന്ന കാര്യത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് വ്യക്തമാക്കി നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീൽ ജോൺ എസ് റാൽഫ്. പെട്രോൾ പമ്പിന്റെ അനുമതിക്കായി ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും അഴിമതിയാണെന്നും ജോൺ എസ് റാൽഫ് പറഞ്ഞു. 

പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതി‍‍ര്‍ത്ത് കോടതിയിൽ വാദിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം എഡിഎം അഴിമതിക്കാരനാണെന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രോസികൃൂഷൻ യാതൊരു തരത്തിലുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ല. സംഭവം ​ഗൂഢാലോചനയാണ്. സംഭവം നടന്ന ശേഷം മിനിറ്റുകൾക്കുള്ളിൽ തന്നെ വീഡിയോ പുറത്തുവിട്ടു. കളക്ടറുടെ മൊഴിപ്രകാരം ദിവ്യയെ പരിപാടിക്ക് വിളിച്ചിട്ടില്ലെന്ന് തന്നെയാണ്. അവര് വന്നു ഇറങ്ങിയ ഉടനെ വീഡിയോ പുറത്തുവിടുകയായിരുന്നുവെന്ന് നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam