നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ല, കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും ലാൻഡ് റവന്യൂ അന്വേഷണ റിപ്പോര്‍ട്ട് 

OCTOBER 24, 2024, 7:02 PM

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തെക്കുറിച്ച്‌ അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് കൈമാറി.

നവീൻ ബാബു ഫയലുകള്‍ മനപൂർവം വൈകിപ്പിച്ചില്ല. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി.ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

vachakam
vachakam
vachakam

എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയാണ് വിമര്‍ശനം ഉന്നയിച്ചത്.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് പി പി ദിവ്യ ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവെച്ചു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam