ദിവ്യയെ പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താൻ സാധ്യത 

OCTOBER 25, 2024, 9:37 AM

കണ്ണൂർ:  കെ.നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളത്തില്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നല്‍കിയ വിശദീകരണം പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വന്നതോടെ ദിവ്യയെ പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താൻ സാധ്യത. 

യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ വിവാദപ്രസംഗത്തിന് പിന്നാലെ എ.ഡി.എം. ആത്മഹത്യചെയ്തത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും ദിവ്യയെ പൂർണമായും തള്ളിപ്പറയാൻ ജില്ലാകമ്മിറ്റി തയ്യാറായില്ല.

 ദിവ്യയുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതോടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി വിശദീകരണവും ചോദിച്ചു.

vachakam
vachakam
vachakam

പാർട്ടിസമ്മേളന കാലമായതിനാല്‍ അതുകഴിഞ്ഞ് മതി അച്ചടക്ക നടപടിയെന്നായിരുന്നു മുൻ ധാരണ. പക്ഷേ, അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെടുക്കാനാണ് ഇപ്പോഴത്തെ പാർട്ടിനീക്കം.

ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷയിലെ തീർപ്പ് വരുന്നോടെ നടപടിയുമുണ്ടാകും. നിലവില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമാണ് ദിവ്യ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam