ആശുപത്രിയിലെ സീലിംഗ് ഫാൻ പൊട്ടിവീണ് യുവതിക്കും അമ്മയ്ക്കും പരിക്ക്

OCTOBER 25, 2024, 8:27 AM

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോഗിക്കും അമ്മയ്ക്കും സീലിംഗ് ഫാൻ പൊട്ടി വീണ് പരിക്ക്. പേരൂർക്കട ഗവണ്‍മെന്‍റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം.

വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകള്‍ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം.

പനിയെ തുടർന്നാണ് അമ്മ ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയില്‍ എത്തിയത്. നിരീക്ഷണ വാർഡില്‍ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്ബോള്‍ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു.

vachakam
vachakam
vachakam

ഫാനിന്‍റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്. അതിനിടെ അപകടത്തെത്തുടർന്ന് ചികിത്സ നല്‍കാതെ ആശുപത്രി അധികൃതർ മടക്കിഅയയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച്‌ ഇവർ പേരൂർക്കട പോലീസില്‍ പരാതി നല്‍കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam