എഐ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് മുകേഷ് അംബാനി

OCTOBER 25, 2024, 9:28 AM

മുംബൈ: നിര്‍മിത ബുദ്ധിയിലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപണിയില്‍ ഇന്ത്യക്കേറെ ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ലോകത്ത് മികച്ച 4ജി, 5ജി ബ്രോഡ്ബാന്‍ഡ് ഉള്‍പ്പടെ മികച്ച കണക്ടിറ്റിവിറ്റി നല്‍കുന്നത് ഇന്ത്യയാണ്. നേരത്തെ ഇതിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ അറിയില്ലാത്ത കമ്പനിയായിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല, ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ കമ്പനി ഇന്ത്യയിലാണ്. അത് ജിയോ ആണെന്നും മുകേഷ് അംബാനി പറഞ്ഞു.

യുഎസ് പോലുള്ള രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ ഒരു ജിബി ഡാറ്റയ്ക്ക് അഞ്ച് ഡോളര്‍ (ഏകദേശം 420 രൂപ) നല്‍കുമ്പോള്‍ ആഗോള ശരാശരി ഒരു ജിബിക്ക് 3.5 ഡോളര്‍ (ഏകദേശം 295 രൂപ) ആണ്. ഇന്ത്യയില്‍ ഒരു ജിബി ഡാറ്റ ഉപയോഗിക്കുന്നതിന് ഏകദേശം 15 സെന്റ് (1213 രൂപ) ചിലവ് മാത്രമേ വരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാറ്റയിലേത് പോലെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എഐ വിപണിയില്‍ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എന്‍വിഡിയ എഐ ഉച്ചകോടിയില്‍ എന്‍വിഡിയ സ്ഥാപകനും സിഇഒയുമായ ജെന്‍സന്‍ ഹുവാങ്ങുമായി നടന്ന ചര്‍ച്ചയ്ക്കിടയാണ് അംബാനിയുടെ പരാമര്‍ശം. ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവമെന്നാണ് എന്‍വിഡിയ സ്ഥാപകന്‍ വിശേഷിപ്പിച്ചത്. രാജ്യത്ത് രണ്ട് ലക്ഷം ഐടി പ്രൊഫഷണലുകളെയാണ് എഐ ലോകത്തേക്ക് കടത്തിവിട്ടതെന്നും ജെന്‍സന്‍ ഹുവാങ്ങ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam