പേടിഎമ്മിന് ആശ്വസം; വിലക്കുകൾ നീങ്ങുന്നു; ഓഹരികളില്‍ വന്‍ നേട്ടം

OCTOBER 23, 2024, 1:40 PM

നിയമപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്ന പേയ്മെന്‍റ് കമ്പനിയായ പേടിഎമ്മിന് ആശ്വസം. പുതിയ യുപിഐ ഉപയോക്താക്കളെ സ്വീകരിക്കുന്നതിന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കമ്പനിക്ക് അനുമതി നല്‍കി എന്നാണ് പുറത്തു വരുന്ന വിവരം. 

എന്‍പിസിഐ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കണം പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തേണ്ടതെന്ന് പേടിഎമ്മിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതോടെ പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്‍റെ ഓഹരികള്‍ 11 ശതമാനം ഉയര്‍ന്നു. 

vachakam
vachakam
vachakam

ഈ വര്‍ഷമാദ്യമാണ്, പേടിഎം ആപ്പില്‍ പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ലിമിറ്റഡിന്  റിസര്‍വ് ബാങ്ക്  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam