പൂരം കലക്കൽ:  ഹൈക്കോടതിയിൽ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു

OCTOBER 25, 2024, 12:54 PM

കൊച്ചി: പൂരം കലക്കലുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ്  ഹൈക്കോടതിയില്‍   സത്യവാങ്മൂലം സമർപ്പിച്ചു. 

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാർ കോടതിയെ അറിയിച്ചു.

വിവാദം അന്വേഷിക്കാന്‍ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

 ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പി പ്രശ്ന പരിഹാരത്തിനായി ഇടപെടാതിരുന്നത് വീഴ്‌ചയാണെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. എ.ഡി.ജി.പിയുടെ വീഴ്‌ചയടക്കം അന്വേഷിക്കുന്നുണ്ട്.

സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam