ജനപ്രതിനിധികൾക്ക് വില പറയുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത്  അപമാനകരം: ബിനോയ്‌ വിശ്വം

OCTOBER 25, 2024, 1:08 PM

തിരുവനന്തപുരം: എൽ.ഡി.എഫ്. എം.എൽ.എമാർക്ക് കൈക്കൂലി നൽകി എൻ.സി.പിയിലെത്തിക്കാൻ തോമസ് കെ. തോമസ് എം.എൽ.എ. ശ്രമിച്ചെന്ന ആരോപണത്തിൽ  പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

ഈ വാർത്ത വളരെ ഗൗരവമായാണ് സി.പി.ഐ. കാണുന്നത്. കോഴ സംബന്ധിച്ച ആരോപണത്തിൽ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച സത്യം പുറത്തുവരണമെന്നുമാണ് സി.പി.ഐ. സ്വീകരിച്ചിരിക്കുന്ന നിലപാട്. 

ജനപ്രതിനിധികൾക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവർക്ക് വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്നാണ് അദ്ദേഹം പറയുന്നത്.

vachakam
vachakam
vachakam

കാളച്ചന്തയിലെ കാളകളെ പോലെ എം.എൻ.എമാരെ വാങ്ങുന്ന ഏർപ്പാട് ഇന്ത്യയിലെ പലഭാഗത്തുമുണ്ട്. അത് കേരളത്തിലേക്ക് എത്തുന്നുവെന്നത് അപമാനകരം തന്നെയാണ്. അതിനെകുറിച്ച്‌ ഗൗരവകരമായി തന്നെ അന്വേഷണം നടക്കണമെന്നാണ് ബിനോയി വിശ്വം ആവശ്യപ്പെട്ടിരിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam