യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കി ഖത്തർ എയർവെയ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനക്കമ്പനികൾ

OCTOBER 25, 2024, 3:46 PM

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾ യുദ്ധമേഖലകളിലെ വ്യോമപാതകൾ ഒഴിവാക്കുന്നു.

ദുബായിൽ നിന്ന് സർവീസ് നടത്തുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേസ് തുടങ്ങിയ വിമാനക്കമ്പനികൾ ഇറാഖിൻ്റെയും സിറിയയുടെയും വ്യോമാതിർത്തി ഒഴിവാക്കും. സാധാരണയേക്കാൾ കൂടുതൽ ദൂരം പറക്കേണ്ടി വരുന്നതിനാൽ ഇത് വിമാനക്കമ്പനികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും.

അതേസമയം,യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനക്കമ്പനികൾ റൂട്ട് മാറ്റി കൂടുതൽ ദൂരം പറക്കാൻ നിർബന്ധിതരാവുന്നത്.ഇന്ധനച്ചെലവ് കൂടുന്നതിനൊപ്പം ഈ വഴിതിരിച്ചുവിടലുകൾ യാത്രാ സമയത്തെയും ബാധിക്കും.

vachakam
vachakam
vachakam

ഷിക്കാഗോ, മറ്റ് യു.എസ്. നഗരങ്ങൾ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് എയർലൈൻസ് ഇപ്പോൾ പുതിയ പാതയിലൂടെയാണ് സർവീസ് നടത്തുന്നത്.

ഫ്ലൈദുബായ്, എത്തിഹാദ് എയർവേയ്‌സ് എന്നിവയും അപകടകരമായേക്കാവുന്ന വ്യോമാതിർത്തികൾ ഒഴിവാക്കി റൂട്ട് പുനഃക്രമീകരിച്ചാണ് ദീർഘദൂര സർവീസുകൾ നടത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam