അയോധ്യയിലെ എഡിഎം ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ

OCTOBER 25, 2024, 8:32 AM

ലഖ്‌നൗ: അയോധ്യയിലെ എഡിഎമ്മിനെ ഔദ്യോഗിക വസതിയിൽ ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുർജീത് സിങ്ങിനെയാണ് (58) ഔദ്യോഗിക വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെറെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വീട്ടുജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം കണ്ടയുടൻ സുരക്ഷാ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഒരു വർഷം മുമ്പാണ് അയോധ്യയിൽ എഡിഎമ്മായി സുർജീത് സിങ്ങ് ചുമതലയേൽക്കുന്നത്. ഈ വർഷം ഡിസംബറിൽ അദ്ദേഹം വിരമിക്കാനിരിക്കുകയായിരുന്നു​. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam