സല്‍മാൻ ഖാനെതിരെ വധഭീഷണി മുഴക്കിയത് പച്ചക്കറി വില്‍പ്പനക്കാരൻ; പോലീസ് പൊക്കി 

OCTOBER 24, 2024, 1:47 PM

മുംബൈ: ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ബോളിവുഡ് താരം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ജംഷഡ്പൂർ സ്വദേശി ഷെയ്ഖ് ഹുസൈൻ (24) ആണ് അറസ്റ്റിലായത്.

ജംഷഡ്പൂരിൽ പച്ചക്കറി വിൽപ്പനക്കാരനാണ് പ്രതി. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ കൊന്നുകളയുമെന്ന ഭീഷണി സന്ദേശം മുംബൈ ട്രാഫിക് പോലീസിന് ലഭിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവൻ രക്ഷിക്കാനും പണം നൽകുമെന്നായിരുന്നു സന്ദേശം. 

മുംബൈ ട്രാഫിക് പോലീസിൻ്റെ വാട്‌സ്ആപ്പ് നമ്പറിലാണ് സന്ദേശം ലഭിച്ചത്. എന്നാൽ, അബദ്ധത്തിൽ സന്ദേശം അയച്ചതാണെന്ന് കാണിച്ച് അതേ നമ്പരിൽ ക്ഷമാപണ സന്ദേശമെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

vachakam
vachakam
vachakam

ഈ സന്ദേശം നിസാരമായി കാണരുത്. സല്‍മാൻ ഖാൻ ജീവിച്ചിരിക്കാനും ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ 5 കോി രൂപ നല്‍കണം. പണം നല്‍കാൻ തയ്യാറായില്ലെങ്കില്‍ ബാബാ സിദ്ദിഖിനേക്കാള്‍ മോശം ഗതിയായിരിക്കും വരിക എന്നായിരുന്നു സന്ദേശം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam