യു.പി ഉപതെരഞ്ഞെടുപ്പ്: ഇൻഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അഖിലേഷ് യാദവ്

OCTOBER 24, 2024, 1:53 PM

ന്യൂഡൽഹി: യുപി ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ സഖ്യം സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്.

സീറ്റ് വിഭജനത്തിന് പുറമെ എല്ലാ സീറ്റുകളിലും ഇന്ത്യ സഖ്യം വിജയിക്കാനുള്ള നീക്കങ്ങളാണ് പാർട്ടി നടത്തുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

വിജയത്തിനായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തോളോട് തോൾ ചേർന്ന് പോരാടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. പരസ്പരം പിന്തുണച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലും ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

vachakam
vachakam
vachakam

ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ പോരാട്ടം. സമാധാനവും പിന്നാക്ക വിഭാഗങ്ങള്‍, ദലിതർ, ന്യൂനപക്ഷങ്ങള്‍ എന്നിവർക്ക് മാന്യമായി ജീവിക്കാൻ അവസരമുണ്ടാക്കുകയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 13നാണ് യു.പിയിലെ ഒമ്ബത് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെുപ്പ് നടക്കുന്നത്. കത്തേഹരി, കർഹാല്‍, മീരാപുർ, ഗാസിയാബാദ്, മാജ്ഹവാൻ, ശിശഹമു, ഖായിർ, ഫുല്‍പൂർ, കുണ്ഡാർകി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam