ദന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തീരം തൊടും; ബംഗാളിലും ഒഡിഷയിലും ജാഗ്രതാ നിർദേശം

OCTOBER 24, 2024, 3:41 PM

ഒഡിഷ: ദന ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടുമെന്നിരിക്കെ ഒഡിഷയിലും ബംഗാളിലും ജാഗ്രതാ നിർദേശം ചുഴലിക്കാറ്റിനെ തുടർന്ന് പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.ഒഡീഷയിലെ ഭിതാർകനിക, ധമ്ര എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഇന്ന് രാത്രി ആഞ്ഞടിക്കുമെന്നാണ് നിഗമനം. അപകട മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വിമാന, റെയിൽ സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി മുതൽ ചുഴലിക്കാറ്റ് വടക്കൻ ഒഡീഷയ്ക്കും പശ്ചിമ ബംഗാൾ തീരത്തിനും ഇടയിൽ പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കര തൊടുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതകളുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കരുതൽ നടപടികളും സ്വീകരിച്ചുവരികയാണ്.

vachakam
vachakam
vachakam

ഒക്‌ടോബർ 24-ന് രാത്രി മുതൽ ഒക്‌ടോബർ 25-ന് രാവിലെ വരെ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സമയത്ത് കാറ്റിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 120 കി.മീ ആയിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ ഡയറക്ടർ ജനറൽ ( ഐഎംഡി) മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

ചുഴലിക്കാറ്റിൻ്റെ പാതയിൽ കിടക്കുന്ന കേന്ദ്രപാര, ഭദ്രക്, ബാലസോർ, ജഗത്സിംഗ്പൂർ, പുരി എന്നീ ജില്ലകളിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി പറഞ്ഞു.

30 ശതമാനത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു. നാളെ രാവിലെ 11 മണിയോടെ 90 ശതമാനം ആളുകളെയും ഒഴിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടി രാത്രി മുഴുവൻ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് മുതൽ നാല് ലക്ഷം വരെ ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam