85 വിമാനങ്ങള്‍ക്ക് കൂടി പുതിയതായി ബോംബ് ഭീഷണി

OCTOBER 24, 2024, 3:53 PM

ന്യൂഡെല്‍ഹി: ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ എന്നീ വിമാനക്കമ്പനികളുടെ 85 വിമാനങ്ങള്‍ക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇതോടെ, കഴിഞ്ഞ 10 ദിവസമായി 250-ലധികം വിമാനങ്ങളെ വ്യാജ ബോംബ് ഭീഷണി ബാധിച്ചു. 

25 ആകാശ എയര്‍ വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

വിമാനങ്ങള്‍ക്ക് ലഭിക്കുന്ന ബോംബ് ഭീഷണികളില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ്. അവയെല്ലാം പിന്നീട് വ്യാജമാണെന്ന് തെളിയുകയുണ്ടായി. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഈ ഭീഷണി സന്ദേശങ്ങള്‍ അസൗകര്യമുണ്ടാക്കുകയും അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍ക്കും വ്യോമയാന അധികാരികള്‍ക്കും സുരക്ഷാ തലവേദന സൃഷ്ടിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വ്യാജ സന്ദേശങ്ങള്‍ നല്‍കുന്നവരെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനക്കമ്പനികള്‍ക്ക് വ്യാജ ബോംബ് ഭീഷണി കോളുകള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു അറിയിച്ചിരുന്നു.

ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലീസ് എട്ട് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എക്സിലെ അജ്ഞാത പോസ്റ്റുകളിലൂടെയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഈ എക്കൗണ്ടുകള്‍ പിന്നീട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam