കൂറുമാറാൻ 50 കോടി! ആരോപണം വാസ്തവ വിരുദ്ധമെന്ന് കോവൂർ കുഞ്ഞുമോൻ

OCTOBER 25, 2024, 10:02 AM

കൊല്ലം: എന്‍സിപി അജിത് പവാര്‍ പക്ഷേത്തേക്ക് ചേരാന്‍ 50 കോടി രൂപ തോമസ്  കെ തോമസ് വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത്. 

ഇപ്പോൾ വന്നിരിക്കുന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

കൂറുമാറാന്‍ 100 കോടി കോഴ; തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

vachakam
vachakam
vachakam

ആന്റണി രാജുവുമായിട്ടോ തോമസ് കെ തോമസുമായിട്ടോ ഇങ്ങനെയൊരു വിഷയം സംസാരിച്ചിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നുവെന്നും അങ്ങനെ  ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.  ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിത്.

അർഹിച്ചതൊന്നും തനിക്കും  തന്‍റെ  പാർട്ടിക്കും കിട്ടിയിട്ടില്ല. ആരും ഓല പാമ്പ് കാട്ടി വിരട്ടണ്ട. ഒരു വാഗ്ദാനത്തിന്‍റേയും  പുറകെ പോകുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam