വയനാട്ടുകാരുടെ ധൈര്യം തൻറെ മനസിനെ ആഴത്തിൽ സ്പർശിച്ചു: പ്രിയങ്കാ​ഗാന്ധി

OCTOBER 23, 2024, 1:34 PM

വയനാട്: വയനാട്ടുകാരുടെ ധൈര്യം തന്‍റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. വയനാട്ടുകാരുടെ കുടുംബത്തിന്‍റെ ഭാഗമാകാൻ പോകുന്നത് തന്‍റെ ഭാഗ്യമായി കാണുന്നുവെന്നും പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ പ്രിയങ്ക പറഞ്ഞു.   

വയനാടിലെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തെക്കുറിച്ചും പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ അനുസ്മരിച്ചു.

വയനാടിനെ ഇളക്കി മറിച്ച് പ്രിയങ്കയുടെ റോഡ് ഷോ

vachakam
vachakam
vachakam

ആദ്യമായാണ് ഞാൻ എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത് . വയനാട്ടിൽ മത്സരിക്കാൻ അവസരം തന്ന പ്രസിഡന്‍റിന് നന്ദി പറയുന്നു. നിങ്ങളെ പ്രതിനിധാനം ചെയ്യാൻ അവസരം കിട്ടിയാൽ എനിക്കുള്ള ആദരവായി കാണും. അധികാരത്തിൽ ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ വിഭാഗീയതയും വിദ്വേഷവും വളർത്തുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

സത്യത്തിനും നീതിക്കും അഹിംസക്കും വേണ്ടിയാണ് നമ്മുടെ പോരാട്ടം . ഈ ലോകം മുഴുവൻ എന്‍റെ സഹോദരനെതിരെ നിന്നപ്പോൾ വയനാട്ടുകാർ അദ്ദേഹത്തിനൊപ്പം നിന്നു. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എല്ലാ കാലത്തും എന്‍റെ കുടുംബം നന്ദിയുള്ളവരായിരിക്കും. .പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെത്തിയ പ്രിയങ്കയെ സ്വീകരിച്ചത് ജനസാഗരമാണ്. പുതിയ ബസ് സ്റ്റാന്‍റ് പരിസരത്തുനിന്ന് ഒന്നര കിലോമീറ്റർ റോഡ് ഷോയായി കലക്ടറേറ്റിലേക്ക്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ തുറന്ന വാഹനത്തിൽ പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam