എന്‍സിപി അജിത് വിഭാഗത്തിന് ക്ലോക്ക് ചിഹ്നം ഉപയോഗിക്കാം; ഉപാധികളോടെ അനുമതി നല്‍കി സുപ്രീം കോടതി

OCTOBER 24, 2024, 4:32 PM

ന്യൂഡെല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തിന് 'ക്ലോക്ക്' ചിഹ്നം നിലനിര്‍ത്താന്‍ സുപ്രീം കോടതി ഉപാധികളോടെ അനുമതി നല്‍കി. നിരാകരണ പ്രഖ്യാപനത്തോടെ ചിഹ്നം ഉപയോഗിക്കാനാണ് അനുമതി. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കില്ലെന്ന് നവംബര്‍ 4 നകം രേഖാമൂലം ഉറപ്പ് നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

എന്‍സിപിയുടെ ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതില്‍ നിന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഈ വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍സിപിയുടെ 'ക്ലോക്ക്' ചിഹ്നം അനുവദിച്ചിരുന്നു. 2023-ല്‍ അജിത് പവാര്‍ അമ്മാവന്‍ ശരദ് പവാറിനെതിരെ കലാപം നടത്തി ഭൂരിപക്ഷം എംഎല്‍എമാര്‍ക്കൊപ്പം ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ ചേരുകയായിരുന്നു.

vachakam
vachakam
vachakam

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, 'നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാര്‍' എന്ന പേരിനൊപ്പം കുഴല്‍ വിളിക്കുന്ന മനുഷ്യന്റെ ചിഹ്നവും ഉപയോഗിക്കുന്നതിന് ശരദ് പവാര്‍ വിഭാഗത്തിന് സുപ്രീം കോടതി അനുമതി നല്‍കി. ശരദ് പവാറിന്റെ പേരും ചിത്രങ്ങളും അജിത് പവാര്‍ വിഭാഗം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.

വ്യാഴാഴ്ച നടന്ന വാദത്തിനിടെ ശരദ് പവാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി, അജിത് പവാര്‍ വിഭാഗം തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിരാകരണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam