വയനാട് പോരാട്ട ചൂടിൽ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച്‌ നവ്യ ഹരിദാസ്

OCTOBER 24, 2024, 2:21 PM

കല്‍പ്പറ്റ: എൻഡിഎ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായി നാമ നിർദേശ പത്രിക സമർപ്പിച്ച്‌ നവ്യ ഹരിദാസ്. വരണാധികാരി ജില്ലാ കളക്ടർ മേഘശ്രീക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എം.ടി രമേശ്, ടി.പി ജയചന്ദ്രൻ, പ്രശാന്ത് മലവയല്‍, അഡ്വ. പ്രകാശ് ബാബു എന്നിവർക്കൊപ്പമെത്തിയാണ് നവ്യ ഹരിദാസ് പത്രിക സമർപ്പിച്ചത്.

കല്‍പ്പറ്റ എടഗുനി കോളനിയിലെ പൊലയൻ മൂപ്പനാണ് കെട്ടിവയ്‌ക്കാനുള്ള പണം നല്‍കിയതെന്നും ഏറെ സന്തോഷമുണ്ടെന്നും നവ്യ ഹരിദാസ് പറഞ്ഞു.

vachakam
vachakam
vachakam

വയനാട്ടിലെ അടിസ്ഥാന ജനവിഭാഗത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇത് കൂടുതല്‍ കരുത്ത് പകരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam