അൻമോൾ ബിഷ്ണോയെ കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം രൂപ റിവാർഡ് പ്രഖ്യാപിച്ച് എൻഐഎ

OCTOBER 25, 2024, 10:52 AM

ഡൽഹി: ബിഷ്ണോയി സംഘത്തിനായി അന്വേഷണം ഊർജിതമാക്കി എൻഐഎ. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ റിവാർഡ് പ്രഖ്യാപിച്ചിരിക്കുകയാണ് എൻഐഎ. 

കാനഡ, യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അൻമോൾ ബിഷ്ണോയ് ഗുഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിലാണ് അൻമോൾ ബിഷ്ണോയിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയെ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയാൽ വൻതുക പാരിതോഷികം നൽകാമെന്ന് ക്ഷത്രിയ കർണി സേനയും വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. 1,11,11,111 (1.11 കോടി) രൂപ പാരിതോഷികം നൽകാമെന്നാണ് സംഘടന വാ​ഗ്ദാനം ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam