വനിത ജീവനക്കാർക്ക് മാസത്തിൽ ഒരുദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

OCTOBER 25, 2024, 3:26 PM

ഒഡിഷ: സർക്കാർ ജീവനക്കാരായ വനിതകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ.

 ഇതോടെ വർഷത്തിൽ 15 കാഷ്വൽ അവധികൾക്ക് പുറമെ 12 അവധികൾ വനിതകൾക്ക് കൂടുതലായി ലഭിക്കും.

സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രയാസങ്ങളും കുടുംബപരമായ ചുമതലകളും കണക്കിലെടുത്ത് നേരത്തെ ബി.ജെ.ഡി സർക്കാർ 10 അധിക അവധികൾ അനുവദിച്ചിരുന്നു.

vachakam
vachakam
vachakam

ഇതിന് പുറമെ രണ്ട് അവധികൾ കൂടിയാണ് വർഷത്തിൽ ലഭിക്കുക. പുരുഷന്മാർക്ക് വർഷത്തിൽ 15 കാഷ്വൽ അവധികളാണ് നിലവിൽ ലഭിക്കുന്നത്.

അതേസമയം ജീവനക്കാർക്ക് ആർത്തവാവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam