അന്താരാഷ്ട്ര ക്ലൈമറ്റ് ആക്ഷൻ ദിനത്തിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ വൃക്ഷത്തൈകൾ നട്ടു

OCTOBER 25, 2024, 8:26 PM

കൊച്ചി: അന്താരാഷ്ട്ര ക്ലൈമറ്റ് ആക്ഷൻ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വായ്പ എൻബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാൻസ് കൊച്ചിയിലെ ഹെഡ് ഓഫീസിലെ എല്ലാ ജീവനക്കാർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. ജീവനക്കാരുടെ വ്യക്തിഗത സാമൂഹ്യ പ്രതിബദ്ധത വർധിപ്പിക്കുന്ന രീതിയിൽ എല്ലാ ജീവനക്കാരും വൃക്ഷത്തൈകൾ നടുന്നത് പ്രോൽസാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുത്തൂറ്റ് ഹെഡ് ഓഫീസിൽ നടന്ന വൃക്ഷത്തൈ വിതരണം മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇഡി & സിഒഒ കെ.ആർ. ബിജിമോൻ, സിഎഫ്ഒ ഉമ്മൻ കെ. മാമ്മൻ, ഹെഡ് അക്കൗണ്ട്‌സ് ആൻഡ് ടാക്‌സേഷൻ മനോജ് ജേക്കബ്, മുത്തൂറ്റ് ഫിനാൻസിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കുന്നതിനും സുസ്ഥിര മാർഗങ്ങൾ പ്രോൽസാഹിപ്പിക്കാനുമുള്ള  ആഗോള നീക്കങ്ങളുടെ ഭാഗമായാണ് മുത്തൂറ്റ് ഫിനാൻസിന്റെ ഈ പരിപാടി. ജീവനക്കാരിൽ സമാനമായ മൂല്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു സംസ്‌കാരം വളർത്തിയെടുക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

vachakam
vachakam
vachakam

നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ഓരോ വ്യക്തിക്കും സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ടെന്നാണ് മുത്തൂറ്റ് ഫിനാൻസ് വിശ്വസിക്കുന്നത്. സൗരോർജ്ജ പാനലുകൾ, പരിസ്ഥിതി സംരക്ഷണത്തിനു സഹായിക്കുന്ന ക്രിയാത്മക ബിസിനസ് രീതികൾ തുടങ്ങിയവയിലൂടെ സുസ്ഥിരതയ്ക്കായുള്ള സജീവ നീക്കങ്ങളാണ് തങ്ങൾ നടത്തുന്നത്. വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിലൂടെയും നട്ടുപിടിപ്പിക്കുന്നതിലൂടെയും നമ്മുടെ പാരിസ്ഥിതിക വ്യതിയാനങ്ങൾ കുറയ്ക്കുന്നതിനുള്ള ചെറുതും എന്നാൽ പ്രധാനപ്പെട്ട ഒരു ചുവടുവെയ്പ്പ് നടത്തുകയാണ്. ഭാവി തലമുറകൾക്കായി മികച്ച ഭൂമിയ്ക്കായി സുസ്ഥിരമായ രീതികൾ സ്വീകരിക്കാൻ ഈ പരിപാടി തങ്ങളുടെ ജീവനക്കാർക്കും സമൂഹത്തിനും പ്രചോദനമാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.

കേരള മ്യൂസിയത്തിൽ സോളാർ പവർ പ്ലാന്റ്, തിപേശ്വർ വന്യജീവി സങ്കേതത്തിലും മെൽഘട്ട് ടൈഗർ റിസർവിലും സോളാർ പമ്പുകൾ, മധുര ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ബയോമെഡിക്കൽ വേസ്റ്റ് സ്റ്റോറേജ് റൂം തുടങ്ങി നിരവധി കാര്യങ്ങൾ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam