പ്രായം തെളിയിക്കാൻ ആധാർ കാർഡല്ല, സ്കൂൾ സർട്ടിഫിക്കറ്റ് വേണം: സുപ്രീം കോടതി

OCTOBER 25, 2024, 6:54 PM

ഡൽഹി: 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) നിയമത്തിലെ സെക്ഷൻ 94 പ്രകാരം  സ്‌കൂൾ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ജനന തീയതിയിൽ നിന്ന് മരിച്ചയാളുടെ പ്രായം നിർണ്ണയിക്കണമെന്ന് സുപ്രീം കോടതി. 

വാഹനാപകടത്തിൽ ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം നൽകുന്നതിന് ആധാർ കാർഡ് അംഗീകരിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ധാക്കികൊണ്ടായിരുന്നു ഉത്തരവ്.

ഐഡൻ്റിറ്റി സ്ഥാപിക്കാൻ ഉപയോഗിക്കാമെങ്കിലും, ജനനത്തീയതിയുടെ തെളിവ് അതിൽ ഇല്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2015ൽ വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബം നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

vachakam
vachakam
vachakam

മരിച്ചയാളുടെ പ്രായം 47 ആയി കണക്കാക്കാൻ ആധാർ കാർഡിനെയാണ് ഹൈക്കോടതി ആശ്രയിച്ചത്. സ്‌കൂൾ ലീവ് സർട്ടിഫിക്കറ്റ് പ്രകാരം മരണസമയത്ത് 45 വയസ്സ് പ്രായമുണ്ടായിരുന്നതിനാൽ ആധാർ കാർഡിൻ്റെ അടിസ്ഥാനത്തിൽ മരിച്ചയാളുടെ പ്രായം നിർണയിച്ചതിൽ ഹൈക്കോടതി പിഴവ് വരുത്തിയെന്ന് കുടുംബം വാദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam