മകളുടെ കേസ് ഒതുക്കി തീർക്കാൻ മുഖ്യമന്ത്രി സർക്കാരിനെ ആർഎസ്എസിന്റെ ആലയിൽ കെട്ടി: വിഡി സതീശൻ

OCTOBER 25, 2024, 2:05 PM

പാലക്കാട്: മകളുടെ കേസ് ഒതുക്കി തീർക്കാൻ മുഖ്യമന്ത്രി പാർട്ടിയെയും സർക്കാരിനെയും ആർഎസ്എസിന്റെ ആലയിൽ കെട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 

ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ കുറ്റബോധം തീർക്കാനാണ് മുഖ്യമന്ത്രി വർഗീയതയുമായി യുഡിഎഫിനെ കൂട്ടിക്കെട്ടുന്നത്. 

ബിജെപിയുമായി സഖ്യത്തിലുള്ള അജിത് പവർ വിഭാഗത്തിലേക്ക് പോകാൻ 100 കോടി രൂപ ഇടത് എംഎൽഎ വാഗ്ദാനം ചെയ്തിട്ട് അദ്ദേഹത്തിനെതിരെ സർക്കാരോ മുന്നണിയോ നടപടിയെടുത്തോ? എൻഡിഎക്കൊപ്പം പോയ ജെഡിഎസ് അംഗങ്ങളല്ലേ കേരളത്തിലെ ഇടത് എംഎൽഎയും മന്ത്രിയും? മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടാത്തത് എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

vachakam
vachakam
vachakam

എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ദിവ്യയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചോ? ആ കുടുംബത്തെ ഒന്ന് ഫോണിൽ വിളിച്ച് സംസാരിക്കാനെങ്കിലും ഈ മുഖ്യമന്ത്രി തയ്യാറായോ? മനുഷ്യത്വമുണ്ടോ ഈ മുഖ്യമന്ത്രിക്ക്? ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയെ നിയന്ത്രിച്ചത് എം ശിവശങ്കറായിരുന്നെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ ഓഫീസിലെ ഉപജാപക സംഘമാണ് നയിക്കുന്നത്.

പാലക്കാട് നിയോജക മണ്ഡലത്തിലെ ഒരാൾ പോലും കോൺഗ്രസ് വിട്ട് പോയിട്ടില്ല. അതേസമയം സിപിഎമ്മിൽ നിന്ന് പോയി. സിപിഎമ്മിൽ നിന്ന് ഇനിയും ചോർച്ചയുണ്ടാകും. സിപിഎമ്മിനെ ബാധിച്ച ജീർണത ആ പ്രസ്ഥാനത്തെ തകർക്കുമെന്നും വിഡി സതീശൻ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam