കാനഡ ഇനി സ്വപനം മാത്രമോ? വിദേശികളുടെ എണ്ണം വെട്ടിചുരുക്കും 

OCTOBER 25, 2024, 2:27 PM

ഇന്ത്യ-കാനഡ യുദ്ധം രൂക്ഷമായതോടെ കാനഡയിൽ ജീവിതം സ്വപ്നം കണ്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളും വിദ്യാർഥികളും വെട്ടിലായിരിക്കുകയാണ്.

പഠനത്തിനും ജോലിക്കുമായി കാനഡയെ ലക്ഷ്യമിട്ട ഇന്ത്യൻ യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. രാജ്യത്തേക്ക് വരുന്ന പ്രവാസികളുടെ എണ്ണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കാനഡ.

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങൾക്ക് പുറമേ, കനേഡിയൻ പൗരന്മാർക്ക് കൂടുതൽ പ്രവാസികൾ രാജ്യത്തേക്ക് വരുന്നതിൽ അതൃപ്തിയുണ്ട്. വികസ്വര രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക കുടിയേറ്റക്കാർ ഉൾപ്പെടെ പലരും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി കാനഡയെ ലക്ഷ്യം വച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. 

vachakam
vachakam
vachakam

“കോവിഡ് പാൻഡെമിക് മൂലമുണ്ടായ പ്രശ്‌നങ്ങളിൽ നിന്ന് കരകയറാൻ പ്രവാസികൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്, എന്നാൽ കുടിയേറ്റത്തിൻ്റെ കാര്യത്തിൽ ക്രമീകരണങ്ങൾ വരുത്തേണ്ട സമയമാണിത്,” നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. പ്രവാസികളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജനസംഖ്യാ വളർച്ച നിയന്ത്രിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പാണ് ട്രൂഡോയുടെ ലക്ഷ്യം. എല്ലാ തലത്തിലുള്ള സർക്കാർ സഹായങ്ങളും സാമൂഹിക സേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തുന്നതിന് കാനഡയിലെ ജനസംഖ്യ സ്ഥിരത കൈവരിക്കേണ്ടതുണ്ടെന്ന് ട്രൂഡോ പറയുന്നു. 

2023-24 കാലഘട്ടത്തിൽ കാനഡയിലെ ജനസംഖ്യയിൽ 3.2 ശതമാനം ഉയർച്ചയുണ്ടായി. 1957 ന് ശേഷം അടയാളപ്പെടുത്തിയ ഏറ്റവും വലിയ വാർഷിക വർദ്ധനവാണിത്. ദേശീയ സ്റ്റാറ്റിസ്റ്റിക് ഏജൻസിയുടെ കണക്ക് പ്രകാരം കാനഡയിലെ നിലവിലെ ജനസംഖ്യ 41 മില്ല്യണാണ്. പ്രവാസികളുടെ എണ്ണത്തിലെ വർധനവ് തന്നെയാണ് ഈ ഉയർച്ചക്ക് കാരണമെന്നും ഏജൻസി പറയുന്നു.

vachakam
vachakam
vachakam

2025ലും 2026ലും അഞ്ച് ലക്ഷം പുതിയ സ്ഥിരതാമസക്കാർക്ക് (പെർമനെൻ്റ് ഇമിഗ്രൻ്റ്സ്) അനുമതി നൽകാമെന്നായിരുന്നു ഇമിഗ്രേഷൻ മന്ത്രാലയം മുമ്പ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പുതിയ കണക്ക് പ്രകാരം അടുത്ത വർഷം 395,000 പേർക്കും 2026ൽ 380,000 പേർക്കുമായിരിക്കും സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam