ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് വനിതകളെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ

OCTOBER 25, 2024, 3:08 PM

ന്യൂസിലൻഡിനെതിരായ വനിതകളുടെ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 59 റൺസിന്റെ തകർപ്പൻ ജയം. സ്‌കോർ: ഇന്ത്യ 227(44.3) ന്യൂസിലൻഡ്: 168(40.4). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44.3 ഓവറിൽ 227 റൺസിന് എല്ലാവരും പുറത്തായി.

42 റൺസെടുത്ത തേജാ ഹസാബിൻസാണ് ടോപ് സ്‌കോറർ. ദീപ്തി ശർമ 41, യാസ്തിക ഭാട്യ 37, ജെമൈമ റോഡ്രിഗസ് 35, ഷെഫാലി വർമ 33 എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. കിവീസിനായി അമേലിയ കെർ നാലും ജെസ് കെർ മൂന്നും വിക്കറ്റ് വീഴ്ത്തി.

228 വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ സ്പിന്നർമാരെ പ്രതിരോധിക്കാനായില്ല. 40.4 ഓവറിൽ 168 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. പത്തിൽ ഏഴ് വിക്കറ്റും വീഴ്ത്തിയത് ഇന്ത്യൻ സ്പിന്നർമാരാണ്. 39 റൺസെടുത്ത ബ്രൂക്ക് ഹാലിഡെയാണ് ടോപ് സ്‌കോറർ.

vachakam
vachakam
vachakam

മാഡി ഗ്രീൻ 31 റൺസെടുത്തു. 8.4 ഓവറിൽ മൂന്ന് വിക്കറ്റെടുത്ത രാധ യാദവാണ് കിവീസ് നിരയിൽ വൻ നാശംവിതച്ചത്. സൈമ താക്കൂർ രണ്ടും ദീപ്തി ശർമയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ദീപ്തി ശർമയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 മുന്നിലെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam