വിവാഹത്തിന് നിർബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കൊന്ന് കുഴിച്ചുമൂടി കാമുകൻ

OCTOBER 26, 2024, 10:33 AM

ഡല്‍ഹി: കാമുകി വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്ന് കാമുകൻ യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി റിപ്പോർട്ട്. ഡല്‍ഹിയിലെ നാൻഗ്ലോയി സ്വദേശിയായ സോണിയാണ്(19) മരിച്ചത്. സംഭവത്തില്‍ കാമുകനായ സഞ്ചു എന്ന സലീമിനെയും ഒരു സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അതേസമയം പ്രതിയായ ഒരാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഏഴ് മാസം ഗർഭിണിയായിരുന്ന പെണ്‍കുട്ടി കാമുകനോട് തന്നെ വിവാഹം ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഗർഭഛിദ്രത്തിനും പ്രതി പലപ്പോഴായി ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് സമ്മതിച്ചിരുന്നില്ല. പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിലും തർക്കങ്ങള്‍ പതിവായിരുന്നു. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച സോണി വീട്ടില്‍ നിന്നും കുറച്ച്‌ സാധനങ്ങളുമായി സലീമിനെ കാണാനായി പോയിരുന്നു. എന്നാല്‍ ഇവിടെ നിന്ന് യുവാവും രണ്ട് സഹായികളും ചേർന്ന് യുവതിയെ ഹരിയാനയിലെ റോഹ്താക്കിലേക്ക് കൊണ്ടുപോകുകയും കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam